Movies
മലയാളസിനിമയുടെ സീൻ മാറ്റി മറിച്ച് വീണ്ടും മഞ്ഞുമ്മൽ ബോയ്സ്. പത്ത് സംസ്ഥാന പുരസ്കാരങ്ങളാണ് ചിദംബരവും കൂട്ടുകാരും വാരിക്കൂട്ടിയത്. മലയാളികൾ ഒന്നടങ്കം കഴിഞ്ഞ വർഷം ഏറ്റവുമധികം ആഘോഷിച്ച പേരായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.
പുരസ്കാര പ്രഖ്യാപനത്തിലെ സമഗ്ര മേഖലയിലും മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രകടനം നടത്തി. മികച്ച ചിത്രം, സംവിധായകൻ, ഛായഗ്രാഹകൻ, സ്വഭാവ നടൻ, തിരക്കഥാകൃത്ത്, ഗാനരചിതാവ്, കലാസംവിധായകൻ, ശബ്ദമിശ്രണം, ശബ്ദരൂപ കൽപന, പ്രൊസസിംഗ് ലാബ്/ കളറിസ്റ്റ് എന്നീ പത്ത് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്.
മഞ്ഞുമ്മൽ എന്ന കൊച്ചിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും കൊടൈക്കനാലിലേക്ക് വണ്ടികയറിയ ഒരുകൂട്ടം സുഹൃത്തുക്കളുടെ കളിചിരികളും മാനസിക വ്യഥകളും അവർ ചെന്നുപെടുന്ന അതിഭീകരമായ പ്രതിസന്ധികളും എങ്ങനെ അതിനെ മറികടക്കുന്നു എന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
സൗഹൃദത്തിന് എത്രമാത്രം വിലയും ദൃഢതയുമുണ്ടെന്ന് മനസിലാക്കി തന്നൊരു ചിത്രവും കൂടിയാണിത്. തങ്ങളുടെ കൂട്ടുകാരനെ വിട്ടുകൊടുക്കാൻ മനസില്ലാത്തവരുടെ കഥ മികച്ച തിരക്കഥയോടെ അഭ്രപാളിയിലെത്തിച്ച ചിദംബരത്തിനാണ് ആദ്യത്തെ കൈയടി.
മികച്ച സംവിധായകനുള്ള പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും നേടിയിരിക്കുന്നത് ചിദംബരമാണ്. ചിത്രത്തിലെ കുട്ടേട്ടനെ അനശ്വരമാക്കിയ സൗബിന് മികച്ച സ്വഭാവനടനുള്ള പുരസ്കാരവും ലഭിച്ചു. പാർശ്വവൽക്കരിപ്പെട്ട ജീവിതങ്ങളുടെ വേദനകളും രോഷവും വിയർപ്പു തുന്നിയിട്ട കുപ്പായത്തിലൂടെ ആവാഹിച്ചെടുത്ത വേടന് മികച്ച രചിതാവിനുള്ള അവാർഡ് നൽകിയതാണ് ജൂറിയുടെ മികച്ച തീരുമാനങ്ങളിലൊന്ന്.
ഷൈജു ഖാലിദിന്റെ കണ്ണുകളിലൂടെയാണ് പ്രേക്ഷകർ മഞ്ഞുമ്മൽ ബോയിസിനെ കണ്ടതെന്ന് പറയുന്നതാകും ഒരു കണക്കിന് ശരി. കാരണം ഷൈജു ഖാലിദ് ഒപ്പിയെടുത്ത ഓരോ ഫ്രെയിമും ഒന്നിനൊന്ന് മികച്ചതായിരുന്നു.
കലാസംവിധാനത്തിനുള്ള പുരസ്കാരത്തിനും ഏറ്റവും അർഹനായ വ്യക്തി ഗുണാ കേവും പരിസരവും അതിഗംഭീരമായി ഒരുക്കിയെടുത്ത അജയൻ ചാലിശേരി തന്നെയാണ്. അയാൾക്കല്ലാതെ മറ്റാർക്കാണ് ആ പുരസ്കാരം കൊടുക്കാനാകുക?. ഏറ്റവും മികച്ച കലാസൃഷ്ടി മലയാളസിനിമ കണ്ടതാണ് ഈ ചിത്രത്തിലൂടെ. ശബ്ദവും തിരക്കഥയും കളറിംഗുമടക്കം പത്തുമേഖലയും ഈ ബോയ്സ് സ്വന്തമാക്കിയിരിക്കുകയാണ്. പ്രിയ മഞ്ഞുമ്മൽ ടീം അഭിനന്ദനങ്ങൾ.
Movies
തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും(ഭ്രമയുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. പ്രത്യേക ജൂറി പരമാർശത്തിന് ടൊവീനോയും ആസിഫ് അലിയും അർഹനായി. മികച്ച സംവിധായകനായി ചിദംബരം പുരസ്കാരത്തിനർഹനായി.
മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശനയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്കാരം.
സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്കാരം പങ്കിട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജും വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.
മികച്ച ചലച്ചിത്ര ഗ്രന്ഥമായി പെൺപാട്ട് താരകൾ തെരഞ്ഞെടുത്തു. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.
മികച്ച ജനപ്രിയ ചിത്രം- പ്രേമലു. മികച്ച ചലച്ചിത്ര ഗ്രന്ഥം - പെൺപാട്ട് താരകൾ. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം.
നവാഗത സംവിധായകന്: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ), മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല), മികച്ച ഡബ്ബിംഗ് ആർടിസ്റ്റ്- സയനോര ഫിലിപ്പ്. വസ്ത്രാലങ്കാരം- സമീറ സനീഷ് (ബോഗൈൻവില്ല, രേഖാചിത്രം)
മികച്ച മേക്കപ്പ് ആർടിസ്റ്റ് - റോണക്സ് സേവ്യർ, മികച്ച പിന്നണി ഗായിക- സെബാ ടോമി, സംഗീതസംവിധായകൻ-സുഷിൻ ശ്യാം (മഞ്ഞുമ്മൽ ബോയ്സ്).
ഗായകൻ-കെ.എസ്. ഹരിശങ്കർ(എആർഎം), മികച്ച പശ്ചാത്തല സംഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ(ഭ്രമയുഗം), മികച്ച ഗാനരചിതാവ്- വേടൻ(മഞ്ഞുമ്മൽ ബോയ്സ്).
കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മൽ ബോയ്സ്), മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം), മികച്ച തിരക്കഥാകൃത്ത്- ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്), ഛായഗ്രാഹകൻ ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്).
Kerala
തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.
മികച്ച ജനപ്രിയ ചിത്രം: പ്രേമലു. മികച്ച ചലച്ചിത്ര ഗ്രന്ഥം- പെൺപാട്ട് താരകൾ. ഗ്രന്ഥകർത്താവ്: സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി. മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം.
നവാഗത സംവിധായകന്: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ), മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല), മികച്ച ഡബ്ബിംഗ് ആർടിസ്റ്റ്: സയനോര ഫിലിപ്പ്. വസ്ത്രാലങ്കാരം: സമീറ സനീഷ് (ബോഗൈൻവില്ല, രേഖാചിത്രം).
മികച്ച മേക്കപ്പ് ആർടിസ്റ്റ്: റോണക്സ് സേവ്യർ, മികച്ച പിന്നണി ഗായിക: സെബാ ടോമി, സംഗീതസംവിധായകൻ: സുഷിൻ ശ്യാം (മഞ്ഞുമ്മൽ ബോയ്സ്).
ഗായകൻ: കെ.എസ്. ഹരിശങ്കർ (എആർഎം), മികച്ച പശ്ചാത്തല സംഗീതസംവിധായകൻ: ക്രിസ്റ്റോ സേവ്യർ(ഭ്രമയുഗം), മികച്ച ഗാനരചിതാവ്: വേടൻ(മഞ്ഞുമ്മൽ ബോയ്സ്).
കലാസംവിധായകൻ: അജയൻ ചാലിശേരി(മഞ്ഞുമ്മൽ ബോയ്സ്), മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം), മികച്ച തിരക്കഥാകൃത്ത്: ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്), ഛായഗ്രാഹകൻ: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്),
Kerala
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി.
നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.
Kerala
ന്യൂഡൽഹി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിറിന് മുൻകൂർ ജാമ്യത്തിൽ തുടരാം. സൗബിൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി.
കേസിലെ പരാതിക്കാരൻ അരൂര്‍ സ്വദേശി സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇത് സിവില്‍ തര്‍ക്കമല്ലേയെന്നും, കേസുമായി ബന്ധപ്പെട്ട ആര്ബിട്രേഷന് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ജസ്റ്റീസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇതോടെ, മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് സിറാജിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് നിഖില്‍ ഗോയല്‍, അഭിഭാഷകന് എ. കാര്‍ത്തിക് എന്നിവര്‍ കോടതിയെ അറിയിച്ചു.
ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ ലാഭവിഹിതത്തിന്റെ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നല്‍കിയില്ലെന്നുമാണ് സിറാജ് പരാതി നല്‍കിയിരുന്നത്.
Kerala
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി. മരട് പോലീസ് സ്റ്റേഷനിലാണ് സൗബിൻ അഭിഭാഷകനൊപ്പം ഹാജരായത്. സിനിമയുടെ സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തി.
സിനിമയിൽനിന്ന് ലഭിച്ച ലാഭം എങ്ങനെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളാകും പോലീസ് ചോദിച്ചറിയുക. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ പിന്നീട് ജാമ്യത്തില്‍ വിടും.
നേരത്തെ ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സൗബിന് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. ഇന്നും വേണ്ടിവന്നാല്‍ ചൊവ്വാഴ്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ നിര്‍ദേശം. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
"മഞ്ഞുമ്മല്‍ ബോയ്സിന്റെ' ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് കാണിച്ച് തന്നില്‍ നിന്ന് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് എന്നയാളുടെ പരാതി.
തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മരട് പോലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവര്‍ക്കുമെതിരേ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചതും ഇത് തള്ളിയതും.
ഹര്‍ജി തള്ളിയതോടെ അന്വേഷണം ശക്തിപ്പെടുത്തിയ പോലീസ് കഴിഞ്ഞ മാസം 20ന് മൂന്നു പേരെയും ചോദ്യം ചെയ്യലിന് വിളിച്ചിപ്പിരുന്നു. എന്നാല്‍ ഹൈക്കോടതി ഇവര്‍ക്ക് 27 വരെ സമയം നീട്ടി നല്കി. തുടര്‍ന്നാണ് ജൂണ്‍ 26ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതും ഇന്നു പോലീസിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കിയതും. കേസ് സിവില്‍ വ്യാപാര സ്വഭാവത്തിലുള്ളതാണെന്നും സാധാരണ ക്രിമിനല്‍ കേസായി പരിഗണിക്കാനാവില്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
Kerala
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ല. താരത്തിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടിനൽകിയെന്ന് പോലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പോലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നിർമാതാക്കൾക്കെതിരേ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ ഏഴുകോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.